'ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല': ജമ്മു കാശ്മീരിലെ തഹ്രീകെ ഹുര്‍റിയ്യത്തിനെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

'ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല': ജമ്മു കാശ്മീരിലെ തഹ്രീകെ ഹുര്‍റിയ്യത്തിനെയും  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുസ്ലിം ലീഗിനെ നിരോധിച്ചതിന് പിന്നാലെ ജമ്മു കാശ്മീരിലെ തഹ്രീകെ ഹുര്‍റിയ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഭീകര പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണവും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

യുഎപിഎ പ്രകാരമാണ് നിരോധനം. ജമ്മു കാശ്മീരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന തരത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സംഘടനയാണ് തഹ്രീകെ ഹുര്‍റിയ്യത്തെന്ന് നിരോധന ഉത്തരവില്‍ പറയുന്നു.

കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംഘടനക്ക് പങ്കുണ്ടെന്നും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് അവരുടെ ശ്രമമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

നരേന്ദ്ര മോഡിക്ക് കീഴില്‍ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അമിത് ഷാ സമൂഹ മാധ്യമമായ എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി.

അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയാണ് തഹ്രീകെ ഹുര്‍റിയ്യത്തിന്റെ സ്ഥാപക നേതാവ്. തിഹാര്‍ ജയിലില്‍ കഴിയുന്ന മസാറത്ത് ആലം ഭട്ടിന്റെ നേതൃത്വത്തിലുള്ള ജമ്മു കാശ്മീര്‍ മുസ്ലിം ലീഗിനെ ഡിസംബര്‍ 27 ന് കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുര്‍റിയ്യത്തിനെതിരായ നടപടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.