ദുബായ് വിമാനത്താവളത്തിൽ നവവത്സര തിരക്ക്; യാത്രക്കാരുടെ സന്തോഷം ഉറപ്പാക്കി ലഫ്റ്റനന്റ് ജനറൽ പരിശോധന

ദുബായ് വിമാനത്താവളത്തിൽ നവവത്സര തിരക്ക്; യാത്രക്കാരുടെ സന്തോഷം ഉറപ്പാക്കി ലഫ്റ്റനന്റ് ജനറൽ പരിശോധന

ദുബായ്: നവവത്സര തിരക്ക് അനുഭവിക്കുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സന്തോഷവും സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ വിമാനത്താവളം സന്ദർശിച്ച് പരിശോധന നടത്തി ജിഡിആർഎഫ്എഡി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കുന്നതിനും അവരുടെ സന്തോഷം ഉറപ്പാക്കുന്നതിനും എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

വിമാനത്താവളത്തിന്റെ വിവിധ ടെർമിനലുകൾ സന്ദർശിച്ച അൽ-മർറി യാത്രക്കാരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങൾ നേരിട്ടറിഞ്ഞു. വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ചും കാത്തിരിപ്പ് സമയത്തെക്കുറിച്ചും യാത്രക്കാർ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലും ചെക്ക്-ഇൻ വിഭാഗങ്ങളിലും ജീവനക്കാരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നവവത്സരാഘോഷത്തിനായി ദുബായിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. യാത്രക്കാരുടെ സന്തോഷം ദുബായ് വിമാനത്താവളത്തിന്റെ പ്രധാനപ്പെട്ട മുൻഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "നവവത്സര തിരക്കിനിടയിലും എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യാത്രക്കാർക്ക് സുഖകരവും വേഗത്തിലുള്ളതുമായ യാത്രാ അനുഭവം നൽകാനുള്ള ഉദ്യോഗസ്ഥരുടെ സേവന പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.