ദുബായ്: ആകാശത്ത് അതിമനോഹരമായ വര്‍ണവിസ്മയം തീര്‍ത്താണ് ദുബായ് പുതു വര്‍ഷത്തെ വരവേറ്റത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു ആഘോഷ പരിപാടികള്‍. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ വര്‍ണവിസ്മയങ്ങള്‍ ഒരുക്കിയിരുന്നു. 12 മണിയായതോടെ ആകാശം പ്രകാശഭൂരിതമായി.
ദുബായ് ഗ്ലോബല്‍ വില്ലേജിലും പുതുവത്സരാഘോഷങ്ങള്‍ നടന്നു. പുതുവത്സരാഘോഷങ്ങളിലും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലും പങ്കെടുക്കാന്‍ രണ്ട് ലക്ഷത്തിലധികം സഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുബൈയിലെത്തിയത്. പുതുവര്‍ഷം ആഘോഷിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുടെ വലിയ തിരക്കാണ് ദുബായ് വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്.
ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളെത്തിയതിനാല്‍ ഉച്ച മുതല്‍ തന്നെ മിക്ക റോഡുകളും വാഹങ്ങളാല്‍ നിറഞ്ഞിരുന്നു. യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.