ഫ്രാൻസിസ് മാർപാപ്പയുടെ 2023ലെ പ്രവർത്തനങ്ങൾ; വീഡിയോ പുറത്ത് വിട്ട് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ 2023ലെ പ്രവർത്തനങ്ങൾ; വീഡിയോ പുറത്ത് വിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ 2023 ലെ പ്രധാന പരിപാടികളുടെ പ്രസക്ത ഭാ​ഗങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ പുറത്തുവിട്ട് വത്തിക്കാൻ. ബനഡിക്ട് പാപ്പയ്ക്ക് നൽകിയ വിടവാങ്ങലും ലോക സമാധാനത്തിനായുള്ള തുടർച്ചയായ അപേക്ഷകളും അപ്പസ്തോലിക യാത്രകളും ഉൾപ്പെടെ 2023 ഫ്രാൻസിസ് പാപ്പായ്ക്ക് തിരക്കേറിയ വർഷമായിരുന്നു. പല സംരംഭങ്ങളിലൂടെ സുവിശേഷ പ്രഘോഷണത്തിന്റെയും സുവിശേഷത്തിന്റെ സന്തോഷത്തിന്റെയും സാക്ഷ്യം നൽകാൻ പാപ്പായ്ക്ക് കഴിഞ്ഞു.

ഇറ്റലിക്ക് പുറത്ത് ആറു യാത്രകൾക്കാണ് മാർപാപ്പ 2023ൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ അനാരോ​ഗ്യം കാരണം ഡിസംബറിൽ നടത്താനിരുന്ന കോപ് ഉച്ചകോടിക്കായുള്ള ദുബായ് യാത്ര ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് പാപ്പ റദ്ദാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ മാർപാപ്പ സമാധാനത്തിനായി നിരന്തരം ആഹ്വാനം നടത്തിയിരുന്നു.

വത്തിക്കാൻ പുറത്തുവിട്ട വീഡിയോ കാണാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.