തിരുപ്പിറവിയുടെ മഹാസ്മരണയിൽ സൂറിച് സീറോ മലബാർ സമൂഹം; മൂന്നു ദൈവാലയങ്ങളിൽ ദിവ്യബലിയും ആഘോഷങ്ങളും നടന്നു

തിരുപ്പിറവിയുടെ മഹാസ്മരണയിൽ സൂറിച് സീറോ മലബാർ സമൂഹം; മൂന്നു ദൈവാലയങ്ങളിൽ ദിവ്യബലിയും ആഘോഷങ്ങളും നടന്നു

സൂറിച്: തിരുപ്പിറവിയുടെ മഹാസ്മരണയിൽ സൂറിച് സീറോ മലബാർ സമൂഹം. ക്രിസ്തുമസിനോടനുബന്ധിച്ച് മൂന്നു ദൈവാലയങ്ങളിൽ പ്രത്യേക ദിവ്യബലിയും ആഘോഷങ്ങളും നടന്നു. സൂറിച് ഇടവകയിലെ കോൺറാഡ് ദൈവാലയത്തിൽ ഫാദർ തോമസ് പ്ലാപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിലും, വിന്റർത്തൂർ ഇടവകയിൽ ഫാദർ മാർട്ടിൻ പയ്യപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിലും, എഗ്ഗ് കമ്മ്യൂണിറ്റിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാദർ സെബാസ്റ്റിയൻ തയ്യിൽ ,ഫാദർ സിബി പുതിയേടത്ത് എന്നിവരുടെ കാർമ്മികത്വത്തിലുമാണ് ദിവ്യബലിയും ആഘോഷങ്ങളും നടന്നത്.

എഗ്ഗ് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടന്ന ദിവ്യബലിയിൽ കുട്ടിച്ചൻ വാളിപ്ലാക്കലും ഷെല്ലി ആണ്ടൂക്കാലയിലും ​ഗായക സഘത്തിന് നേത്രൃത്വം നൽകി. ദിവ്യബലിക്ക് ശേഷം പാരീഷ് ഹാളിൽ കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും വിവിധ ക്രിസ്തുമസ് കലാപരിപാടികൾ അരങ്ങേറി.

സെക്രെട്ടറി സെബാസ്റ്റ്യൻ പാറക്കൽ, കമ്മിറ്റി അംഗങ്ങളായ ജോമോൻ പത്തുപറ, ആന്റോ നിലവൂർ എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി. നിർമല വാളിപ്ലാക്കൽ, ഷൈനി മാളിയേക്കൽ , ലിജി ഇലഞ്ഞിക്കൽ, ജീന നിലവൂർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കലാപരിപാടികൾ. ജോബി തെക്കേക്കരയുടെ നേതൃത്വത്തിൽ സ്‌നേഹവിരുന്നും സഘടിപ്പിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങളിൽ ഭക്തിനിർഭരമായി പങ്കെടുത്തവർ‌ക്കും കമ്മിറ്റി അംഗങ്ങൾക്കും വിവിധ കമ്മിറ്റികൾക്ക് നേതൃതത്വം നൽകിയവർക്കും ട്രെഷറർ ജോമോൻ പത്തുപറ നന്ദി പറഞ്ഞു.

ക്രിസ്തുമസ് ച‍ടങ്ങുകൾക്കിടെ മത്തായി ആവിമൂട്ടിൽ പകർത്തിയ ഫോട്ടോകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.