മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ വന്‍ സംഘര്‍ഷം

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ വന്‍ സംഘര്‍ഷം

കൊച്ചി: നവ കേരള സദസില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്. എന്നാല്‍ ഐപിസി 353 എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഇതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ അറസ്റ്റ് ചെയ്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലാരിവട്ടത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

പോലീസിന്റെ ദാര്‍ഷ്ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും അറസ്റ്റിലായവരെ വിട്ടുകിട്ടുന്നതു വരെ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഹൈബി ഈഡന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഉമ തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.

മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ കയറിയ ശേഷം ജാമ്യത്തില്‍ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കച്ചീട്ട് ഒപ്പിട്ടുവാങ്ങിയശേഷം പിന്നീട് ജാമ്യത്തില്‍ വിടില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേ സമയം, സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

അതേ സമയം, നാളെ തൃപ്പൂണിത്തുറയില്‍ നടക്കുന്ന നവകേരള സദസിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിസിസി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.