നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ: സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കണം; അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് ക്ലിമിസ് കാതോലിക്ക ബാവ

നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ: സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കണം; അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് ക്ലിമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കിയ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ.

പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ വിശദീകരണം നല്‍കണമെന്നും അതുവരെ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) സര്‍ക്കാരുമായി സഹകരിക്കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലിമിസ് മാര്‍ ബസേലിയോസ് കാതോലിക്ക ബാവ വ്യക്തമാക്കി.

സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. അദേഹത്തിന്റെ വാക്കുകള്‍ക്ക് ആദരവില്ല. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാല്‍ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സര്‍ക്കാരിനെ അറിയിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

യാക്കോബായ സഭയും സജി ചെറിയാനെതിരെ രംഗത്തെത്തി. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തുവെന്ന് കരുതി അലിഞ്ഞു പോകുന്നതല്ല സഭയുടെ നിലപാടുകളെന്നും വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.