അബ്ദുള്ള ലഷ്‌കരി തൊഴിലാളിക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുന്നു
ദുബായ്: സാമൂഹിക ഉത്തരവാദിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് തൊഴിലാളികള്‍ക്കായി പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. അല്‍കൂസ്, മുഹൈസിന, ജബല്‍ അലി, ഓര്‍ലയന്‍സ്, ജുമൈറ ഒന്ന്, അല്‍ ബദാ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ആഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നറുക്കെടുപ്പിലൂടെ മൂന്നു കാറുകളും സ്മാര്‍ട്ട് ഫോണുകളും സമ്മാനമായി നല്‍കി.
അല്‍കൂസിലാണ് പ്രധാന ആഘോഷ പരിപാടി നടന്നത്. ദുബായ് പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, സെക്രട്ടറി ജനറല്‍ അബ്ദുള്ള ലഷ്‌കരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
'തൊഴിലാളി സമൂഹത്തെ അംഗീകരിക്കുകയും അവര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്നതില്‍ ദുബായ് ഏവര്‍ക്കും മാതൃകയാണ്. പുതുവത്സരാഘോഷങ്ങളില്‍ തൊഴിലാളികളുടെ പാരമ്പര്യ-സാംസ്‌കാരിക കലകള്‍ പ്രദര്‍ശിക്കാനും അവരെ അംഗീകരിക്കുന്നതിനും ദുബായ് തൊഴില്‍ കാര്യവകുപ്പ് സ്ഥിരം സമിതി പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ജനറല്‍ അബ്ദുള്ള ലഷ്‌കരി പറഞ്ഞു
പുതുവത്സരാഘോഷത്തില്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള ലഷ്‌കരി സംസാരിക്കുന്നു
ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ തൊഴിലാളി സമൂഹവും ഡിപ്പാര്‍മെന്റും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് അബ്ദുള്ള ലഷ്‌കരി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ബാന്‍ഡുകള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍, ഗാനമേള, നാടന്‍ കലാപ്രകടനങ്ങള്‍ എന്നിവ പുതുവത്സരാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.