തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് പരിശോധന നടത്തിവരുന്നld. ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാ ജനകമായ വാര്‍ത്തകളെന്നും മന്ത്രി വ്യക്തമാക്കി. കാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് റഫര്‍ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി.
അതിനാല്‍ തന്നെ പരിശോധന കുറ്റമറ്റതും നിയമം കര്‍ശനമായും പാലിക്കുന്നതുമാണ്. പിഴ ചുമത്തുന്നത് നിയമ വിരുദ്ധമായി ആണെന്ന് ചൂണ്ടിക്കാട്ടി പിഴ ലഭിച്ച ആരില്‍നിന്നും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.