ബ്രിക്സിൽ ഇനി സൗദിയും യുഎഇയും; രാജ്യങ്ങൾ പത്തായി

ബ്രിക്സിൽ ഇനി സൗദിയും യുഎഇയും; രാജ്യങ്ങൾ പത്തായി

റിയാദ്: ഇന്ത്യ, റഷ്യ, ചൈന എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ ബ്രിക്സ് കൂട്ടായ്മയിലേക്ക് അഞ്ച് രാജ്യങ്ങൾ കൂടി അംഗങ്ങളായി. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾ പൂർണ അംഗങ്ങളായി ചേർന്നതോടെ ഗ്രൂപ്പ് 10 രാഷ്ട്ര സംഘടനയായി മാറി.

ആഗോള പാശ്ചാത്യ ആധിപത്യത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ കരുത്ത് വിപുലീകരിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായാണ് ബ്രിക്‌സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) കൂട്ടായ്മ വിപുലീകരിക്കുന്നത്. അഞ്ച് രാജ്യങ്ങൾ കൂടി ചേർന്നതോടെ ഗ്രൂപ്പ് ഇപ്പോൾ 10 രാജ്യങ്ങളുടെ സംഘടനയായി മാറിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ബ്രിക്സിന്റെ പ്രസിഡന്റ് സ്ഥാനം റഷ്യക്കാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഉച്ചകോടിയിയിലാണ് അർജന്റീന ഉൾപ്പെടെ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.