ആരോരുമില്ലാത്തവർക്കും രോഗാതുരർക്കും അഭയകേന്ദ്രമാകുവാൻ അനുഗ്രഹ വയോജനമന്ദിരം ഒരുങ്ങുന്നു

ആരോരുമില്ലാത്തവർക്കും രോഗാതുരർക്കും അഭയകേന്ദ്രമാകുവാൻ  അനുഗ്രഹ വയോജനമന്ദിരം ഒരുങ്ങുന്നു

 കോട്ടയം : ആരോരുമില്ലാത്തവരെയും രോഗാതുരരെയും സംരക്ഷിക്കുവാനും പരിപാലിക്കുവാനും ലക്‌ഷ്യം വച്ചുകൊണ്ട് കുറവിലങ്ങാട് അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് , തോട്ടുവായിൽ നിർമ്മിക്കുന്ന വയോജന മന്ദിരത്തിൻ്റെ തറക്കല്ലിടീൽ കർമ്മം പാലാ രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് നിർവ്വഹിച്ചു.

കുറവിലങ്ങാട് മുൻ പഞ്ചായത്ത് അംഗം സിബി കണ്ണംകുളം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം സംഭാവന ചെയ്ത സ്ഥലത്താണ് ഈ അഭയമന്ദിരം നിർമ്മാണം ആരംഭിക്കുന്നത്. മുത്തിയമ്മയുടെ സന്നദ്ധ സേവകർ എന്ന കൂട്ടായ്മയുടെ ശ്രമദാനങ്ങളാണ് നിർമ്മാണങ്ങൾക്ക് സഹായകരമാകുന്നത്.

പാലാ രൂപതയുടെ വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ, ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ഫാ. രാജീവ് തെന്നാട്ടിൽ, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ.ജോൺസൺ പാക്കരമ്പേൽ, തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, വിവിധ ജനപ്രതിനിധികൾ എന്നിവർ കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.