നിര്‍ണായക നീക്കം; വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിര്‍ണായക നീക്കം; വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപകയുമായ വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ശര്‍മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബിആര്‍എസ് ഭരണം അവസാനിപ്പിച്ച് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ നിര്‍ണായക നീക്കം. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് ശര്‍മിള വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടുകളുടെ ഭിന്നിപ്പ് ചന്ദ്രശേഖര്‍ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ചന്ദ്രശേഖര്‍ റാവു പാലിച്ചിട്ടില്ല.

അതുകൊണ്ട് കെസിആര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55 ലധികം മണ്ഡലങ്ങളില്‍ താന്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിര്‍ണായകമാകുമെന്നും ശര്‍മിള വ്യക്തമാക്കിയിരുന്നു. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.