നികുതി വെട്ടിപ്പ്: എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന

നികുതി വെട്ടിപ്പ്: എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന

അടിമാലി: എം.എം മണിയുടെ സഹോദരന്‍ ലംബോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസെസില്‍ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

പരിശോധന നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ച് വച്ചിരിക്കുകയാണ്.വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

എന്നാല്‍ സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു പരാതി സ്ഥാപനത്തിന് നേരെ ഉയര്‍ന്ന് വരാന്‍ കാരണമായതെന്നാണ് സൂചന. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്പൈസെസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.