ന്യൂഡല്‍ഹി: നുഴഞ്ഞു കയറ്റവും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും തടയുന്നതിനായി മ്യാന്‍മറുമായുള്ള മണിപ്പൂരിന്റെ അതിര്‍ത്തി പൂര്‍ണമായും വേലി കെട്ടി തിരിക്കും.
നേരത്തെ അരുണാചല്‍. മിസോറാം, നാഗലാന്റ് അതിര്‍ത്തിയില്‍ 1643 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടുന്ന നടപടി ആരംഭിച്ചിരുന്നു. അതിനു പുറമെയാണ് മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ 300 കിലോ മീറ്റര്‍ കൂടി അധികമായി വേലി കെട്ടാന്‍ തീരുമാനിച്ചത്.
ഇത്തരത്തില്‍ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തി പൂര്‍ണമായും വേലി കെട്ടിയാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കടന്നു കയറ്റം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മേഖലയിലെ എല്ലാ തദ്ദേശീയരെയും സംരക്ഷിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
2021 ന്റെ തുടക്കത്തില്‍ മ്യാന്‍മാറില്‍ 'ജനാധിപത്യ അനുകൂല' പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 50 എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 30,000 മ്യാന്‍മര്‍ പൗരന്മാര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മിസോറാമിലാണ് കൂടുതല്‍.
മിസോകളുമായി വംശീയ ബന്ധം പങ്കിടുന്നവരാണെന്ന കാരണം പറഞ്ഞ് മിസോറം സര്‍ക്കാരും സിവില്‍ സമൂഹവും അവര്‍ക്ക് അഭയം നല്‍കി. അഭയാര്‍ഥികളെ ഉടന്‍ നാടുകടത്താനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാന്‍ മിസോറാം സര്‍ക്കാരും വിസമ്മതിച്ചിരുന്നു.
മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റക്കാരാമെന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് വേലിയുടെ നീളം കൂട്ടാന്‍ തീരുമാനിച്ചതെന്നാണ് ബീരേന്‍ സിങ് സര്‍ക്കാരിന്റെ അവകാശ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.