സഭാ തര്‍ക്കത്തില്‍ പരിഹാരത്തിന് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍ പിള്ള

സഭാ തര്‍ക്കത്തില്‍ പരിഹാരത്തിന്  കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍  പിള്ള

കോഴിക്കോട്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിള്ള. ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി നീതി നടപ്പാക്കണമെന്ന ഉദ്ദേശമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കുള്ളതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

രണ്ട് സഭാ നേതൃത്വങ്ങളെയും വീണ്ടും കാണും. എത്രമാത്രം വിട്ടുവീഴ്ചയാകാമെന്ന് രണ്ട് കൂട്ടരോടും ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതാണോയെന്ന് മനസിലാക്കാന്‍ പറ്റും. ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയമായി ഒന്നും കണ്ടിട്ടില്ല. രണ്ട് കൂട്ടര്‍ക്കും തന്നെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയിലെ കര്‍ദ്ദിനാള്‍മാര്‍ അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. ശ്രീധരന്‍ പിള്ള തന്നെയാണ് അതിനും മധ്യസ്ഥത വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് തല്‍ക്കാലമില്ലെന്നും മിസോറാം ഗവര്‍ണര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.