രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്ത്

രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്ത്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025 പട്ടികയുടെ തലപ്പത്തേക്ക് വീണ്ടും എത്തി. നേരത്തെ ആദ്യ ടെസ്റ്റിലെ തോല്‍വിയോടെയാണ് ഇന്ത്യ പട്ടികയില്‍ പിന്തള്ളപ്പെട്ടത്.

ജയത്തോടൊപ്പം മല്‍സരത്തിന്റെ എണ്ണം, വിജയ ശരാശരി അടക്കം പരിഗണിച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാനം നിര്‍ണയിക്കുന്നത്.

ഈ വിജയത്തോടെ ഇന്ത്യയുടെ വിജയശതമാനം 54.16 ആയി. നാല് ടെസ്റ്റ് കളിച്ച ഇന്ത്യ രണ്ട് വിജയം കൈവരിച്ചപ്പോള്‍ ഒരു കളിയില്‍ സമനിലയും ഒരു കളിയില്‍ തോല്‍വിയും രുചിച്ചു.

ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലദേശ് എന്നിവര്‍ക്കും 50 ശതമാനം വിജയമുണ്ട്. ഇന്നത്തെ വിജയത്തോടെ ഇന്ത്യ നിര്‍ണായകമായ 12 പോയിന്റും സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ പോയിന്റ് 26 ആയി ഉയര്‍ന്നു.

നിലവില്‍ ലോക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 118 റേറ്റിംഗ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.