കുടുബത്തിന്റെ ഇരട്ട മക്കൾ; നാടിന് ഇരട്ട ഭാ​ഗ്യം

കുടുബത്തിന്റെ ഇരട്ട മക്കൾ; നാടിന് ഇരട്ട ഭാ​ഗ്യം

ഒന്നിച്ചു നടന്നു നീങ്ങി ഒന്നിച്ച് ദൈവ വിളി സ്വീകരിച്ച് വിത്യസ്ത കർമ്മ മേഖലകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇരട്ട സഹോദരന്മാരാണ് ഫാദർ റോബി കണ്ണൻചിറയും ഫാദർ റോയി കണ്ണൻചിറയും. ഇടുക്കി ജില്ലയിലെ കിളിയാർ കണ്ടത്ത് പ്രകാശിൽ കണ്ണൻചിറ ഈപ്പച്ചൻ- അന്നമ്മ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമൻമാരായാണ് ഇരുവരുടെയും ജനനം. തിരുബാലസഖ്യം പോലെയുള്ള ബാലസഖ്യങ്ങളിലൂടെ തുടർന്ന സൽ പ്രവർത്തനം ഇവരെ എത്തിച്ചത് വൈദിക ജീവിതാന്തസിലേക്കാണ്. രണ്ട് മക്കളും ഒരുമിച്ച് ദൈവവിളി സ്വീകരിച്ചു പോകുന്നതിലുള്ള ചില എതിർപ്പുകൾ മറികടന്നാണ് എറണാകുളം രാജഗിരി മൈനർ സെമിനാരിയിൽ പ്രാരംഭ വൈദിക പരിശീലനത്തിനായി ചേർന്നത്.

പിന്നീട് കറുകുറ്റിയിലും ബാംഗ്ലൂരിലുമായി ആ വൈദിക പഠനം നീണ്ടു. ഈ സമയങ്ങളിലെല്ലാം അവരെന്നും ഒരുമിച്ചുതന്നെയായിരുന്നു. ഫാദർ റോബി ബിരുദത്തിന് ആലുവ യു.സി. കോളജിൽ ചേർന്നപ്പോൾ ഫാദർ റോയി മലയാളം ഇഷ്ട വിഷയമായി തിരഞ്ഞെടുത്തു. ഫാദർ റോബിയാകട്ടെ ഇംഗ്ലീഷും. തിയോളജി പഠനം കഴിഞ്ഞ് രണ്ടുപേരും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.

ഈ വർഷം വൈദിക ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഇരട്ട വൈദികരുടെ പട്ടം 1998 ഡിസംബർ 30 നായിരുന്നു. കിളിയാർ ഇടവക പള്ളിയിലർപ്പിച്ച പ്രഥമ ദിവ്യബലിയർപ്പണത്തിൽ പങ്കെടുക്കാൻ സമീപ പ്രദേശങ്ങളിലുള്ളവരും എത്തിച്ചേർന്നിരുന്നു. നാടിന് മുഴുവൻ കൗതുകം പകർന്ന ഈ അപൂർവ്വ ബലിയർപ്പണത്തിന് ശേഷം നാട്ടുകാരുടെ വക സ്വീകരണം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ എസ്.എൻ.ഡി.പി. സ്‌കൂളിൽ തന്നെ. പൗരോഹിത്യ വഴിയിലെ ഈ അപൂർവ്വ ദൈവവിളി അന്നു തന്നെ വലിയ വാർത്തയായി.

ഇന്ന് രണ്ടുപേരും സി.എം.ഐ. സഭയിലെ പ്രശസ്തരായ വൈദികരാണ്. ഫാ.റോയി, ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനാണ്. ഫാദർ റോബി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറുമാണ്. 16 വർഷത്തെ ചാവറ കൾച്ചറൽ സെന്ററിലെ സേവനത്തിനു ശേഷം ഇപ്പോൾ നോർത്ത് ഇന്ത്യയിലാണ്
ഫാദർ റോബിയുടെ സേവനം.

നാടൻ കലകളും ക്ഷേത്ര കലകളും ശുദ്ധ കാലാരൂപങ്ങളും അന്യം നിന്ന് പോകാൻ പാടില്ല എന്ന ഒരു ചിന്ത അച്ഛനുണ്ട്. മാർപാപ്പയുടെ സിനഡോ സിനഡാലിറ്റി എന്ന കൺസപ്റ്റിനെ മാതൃകയാക്കിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും തനത് കലാരൂപങ്ങളെയും ജാതിമത വിത്യാസമില്ലാതെ പിന്തുണക്കാറുണ്ട്. ഒമ്പത് മതങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പലതരം പ്രോ​ഗ്രാമുകളും സഘടിപ്പിക്കാറുണ്ട്. സാമൂഹിക ഐക്യം മുൻനിർത്തി ഇത്തരം പരിപാടികൾ സഘടിപ്പിക്കുന്നതിന്റെ ഫലമായി പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ 60 പേരിൽ ഒരാളായി പങ്കെടുക്കാൻ റോബി അച്ഛന് സാധിച്ചു.

ചാവറ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഡൽഹിയിൽ നടത്തിയ മതസൗഹാർദ ക്രിസ്തുമസ് ആഘോഷം ഏറെ ശ്രദ്ധനേടിയിരുന്നു. മറ്റ് മതങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്നതോടൊപ്പം സമൂഹത്തിൽ പലവിധ പോരായ്മകൾ അനുഭവിക്കുന്നവരെയും ഉയർത്തിക്കൊണ്ടുവരാൻ അച്ഛനെടുക്കുന്ന പരിശ്രമങ്ങൾ എണ്ണിയാലൊതുങ്ങാത്തതാണ്. ജാതിയോ മതമോ നോക്കാതെ അശരണർക്ക് താങ്ങാവുകയാണ് ഫാദർ റോബി. ചാവറ ഇൻസ്പയർ ചാരിറ്റി സൊസൈറ്റി എന്ന പേരിൽ എയിഡ്സ് ബാധിതർക്കായി ആരംഭിച്ച സേവന പ്രവർത്തനം ഇന്നും ഇടുക്കിയിൽ തുടർന്നു കൊണ്ടു പോകുന്നു.

സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും ഫാദർ റോബിയുടെ വ്യക്തിത്വത്തെ ഏവർക്കും ആകർഷകമാക്കുന്നതാണ്.

ഫാദർ ​റോ​യി ക​ണ്ണ​ൻ​ചി​റ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ കാ​യി​ക വി​ഭാ​ഗ​മാ​യ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​ടെ ഏ​രി​യ ഡ​യ​റ​ക്ടർ. ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ പ​രി​പാ​ലി​ക്കു​ന്ന​വ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ എസി​ആ​ർ​സി​ഐ വൈ​സ് പ്ര​സി​ഡ​ൻറ്. കേ​ര​ള​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​യ സേ​ക്ര​ഡ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന കോ​-ഓർ​ഡി​നേ​റ്റ​ർ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ൻറെ സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ, സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് (എ​സ്.​ഒ.​ബി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് ഇം​ഗ്ലീ​ഷ് മാ​സി​ക​യു​ടെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​ന്നീ ​നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വാ​ക്കി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ, വ​ലി​ച്ചു​കീ​റാ​ൻ ഒ​രു മു​ഖം, വ​ള​വി​ന​പ്പു​റ​ത്തെ വ​ഴി, തേ​ൻ​മ​ഴ​ത്തു​ള്ളി​ക​ൾ, ആ​കാ​ശ​ത്തി​ൻറെ മു​ഴ​ക്ക​ങ്ങ​ൾ, ക​ട​ലോ​ള​ങ്ങ​ളി​ൽ ക​ട​ലാ​സു തോ​ണി​ക​ൾ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വുമാണ് ഫാദർ റോയി. ആ​ബാ പി​താ​വേ, ബ​ലി​യാ​കു​വാ​ൻ, ആ​കാ​ശ​മോ​ക്ഷ​ത്തി​ൻ പ്ര​ഭ​യി​ൽ, മ​ധു​രോ​ർ​മ്മ എ​ന്നീ ആ​ൽ​ബ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളും അച്ഛന്റെ തൂലികയിൽ പിറന്നവയാണ്.

പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഇരുവർക്കും കർമപഥത്തിൽ കൂടുതൽ വർഷം ശോഭിക്കാൻ സാധിക്കട്ടെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.