ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്നും ചരക്കുകപ്പല്‍ റാഞ്ചി. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് ഇന്നലെ രാത്രിയാണ് കപ്പല്‍ റാഞ്ചിയത്. കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് ഇന്ത്യന്‍ നാവിക സേന പ്രത്യേക വിമാനങ്ങള്‍ നിരീക്ഷണം തുടരുകയാണ്. കപ്പലിനെ മറികടന്ന് ഇന്ന് രാവിലെയോടെ പറന്ന വിമാനം ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. യുദ്ധകപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു.
കപ്പലിന്റെ നീക്കം മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും നാവിക സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.