ചെമ്മീന്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു

ചെമ്മീന്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു

കൊച്ചി: തകഴിയുടെ ചെമ്മീന്‍ എന്ന നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് ഭര്‍ത്താവ് മലയാളിയായ തോമസ് മുല്ലൂരായിരുന്നു.

ചെമ്മീന്‍ പുസ്തകം വായിച്ച തക്കാക്കോയ്ക്ക് തന്റെ സ്വന്തം ഭാഷയില്‍ അത് വിവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. അതിനായി അവര്‍ തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങിുകയും 1976 ല്‍ പരിഭാഷ പൂര്‍ത്തിയാക്കുകയും ചെയ്തു.

കൂനമ്മാവ് സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്‌റിലെ സിസ്റ്റര്‍ ഹിലാരിയുടെ ശിക്ഷണത്തിലാണ് തക്കാക്കോ മലയാള ഭാഷ പഠിച്ചെടുത്തത്.

23ാം വയസില്‍ കേരളത്തിലെത്തിയ തക്കാക്കോ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ വിവാഹം കഴിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.