നവകേരള സദസില്‍ പോയത് കാപ്പിയും ചായയും കുടിക്കാനല്ല; റബറിന് 250 രൂപ എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം: മാര്‍ ജോസഫ് പാംപ്ലാനി

നവകേരള സദസില്‍ പോയത് കാപ്പിയും ചായയും കുടിക്കാനല്ല; റബറിന് 250 രൂപ എന്ന  വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം: മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസപ് പാംപ്ലാനി. മലയോര കര്‍ഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപ എന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്നും അദേഹം പറഞ്ഞു.

ആവശ്യം നിറവേറ്റിയെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ കൂടത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ ഇരിക്കുന്നവരെ താഴെയിറക്കാനും കര്‍ഷകര്‍ തന്നെ മുന്നോട്ടു വരും. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റിത്തരാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും മാര്‍ പാംപ്ലാനി പറഞ്ഞു

നവകേരള സദസ് കണ്ണൂരില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു. ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണ് ഞങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങള്‍ മലയോര കര്‍ഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് ആ വേദിയില്‍ പറഞ്ഞു.

പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകന്റെ കാര്യം വരുമ്പോള്‍ മാത്രം പണമില്ലെന്ന വാക്കുകൊണ്ട് സര്‍ക്കാര്‍ നമ്മുടെ വായടയ്ക്കാന്‍ ശ്രമിക്കുന്നു. കര്‍ഷകന്റെ കുടിശിക തീര്‍ത്ത ശേഷം മതി അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൊടുക്കാനെന്നും മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.