പൈസ തരാതെ ഡീസല്‍ അടിക്കില്ലെന്ന് പമ്പുടമകള്‍; കേരള പോലീസ് പ്രതിസന്ധിയില്‍, പലയിടത്തും പെട്രോളിംഗ് മുടങ്ങി

പൈസ തരാതെ ഡീസല്‍ അടിക്കില്ലെന്ന് പമ്പുടമകള്‍; കേരള പോലീസ് പ്രതിസന്ധിയില്‍, പലയിടത്തും പെട്രോളിംഗ് മുടങ്ങി

തിരുവനന്തപുരം: നിലവിലുള്ള കുടിശിക തീര്‍ക്കാതെ ഇനി ഇന്ധനം നല്‍കില്ലെന്ന് പമ്പുടമകള്‍ കര്‍ശന നിലപാട് എടുത്തതോടെ പ്രതിസന്ധിയിലായി കേരള പോലീസ്.

രണ്ട് മാസത്തെ മുതല്‍ ഒരു വര്‍ഷത്തെ വരെ കുടിശികയാണ് പോലീസ് നല്‍കാനുള്ളത്. ഇതോടെ പലയിടത്തും രാത്രികാല പോലീസ് പെട്രോളിംഗ് മുടങ്ങിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് പോലീസ് ആശ്രയിക്കുന്നത്.

ഇന്ധന കുടിശിക ക്രമാതീതമായി ഉയര്‍ന്നതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. തിരുവനന്തപുരത്ത് മാത്രം ചില പമ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെയാണ് പോലീസ് നല്‍കാനുള്ളത്.

കിളിമാനൂരിലെ രണ്ട് പമ്പുകള്‍ക്കും കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പ്രദേശത്തെ രണ്ട് പമ്പുകള്‍ക്കും 10 ലക്ഷം വീതം പോലീസ് നല്‍കാനുണ്ട്. ആറ്റിങ്ങലിലെ പമ്പിന് ആറു ലക്ഷമാണ് പോലീസിന്റെ കുടിശിക.

ചില സ്‌റ്റേഷനുകളില്‍ പോലീസുകാര്‍ സ്വന്തം കൈയില്‍ നിന്ന് പണം എടുത്താണ് വണ്ടി ഓടിക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പോലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.