ന്യൂഡല്‍ഹി : ആഗോള വേദികളില്‍ അവിഭാജ്യ ഘടകമായി മാറി ഇന്ത്യ. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. 2021 ജൂണ്‍ 11 ന് ബ്രിട്ടണിലാണ് ജി 7 ഉച്ചകോടി സംഘടിപ്പിക്കുന്നത്. കോണ്‍വാളിലെ ഇംഗ്ലീഷ് ഗ്രാമമാണ് ഇത്തവണത്തെ ജി 7 ഉച്ചകോടിയ്ക്ക് വേദിയാകുക. ഇന്ത്യയ്ക്ക് പുറമേ ആസ്‌ട്രേലിയയ്ക്കും, ദക്ഷിണ കൊറിയ്ക്കും ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ നയിക്കുന്ന ഉച്ചകോടിയാണ് ജി 7. ഇത്തവണത്തെ ഉച്ചകോടിയില്‍ കൊറോണ വ്യാപനം, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മാറ്റങ്ങള്‍, ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ എന്നിവയാകും പ്രധാന ചര്‍ച്ചാ വിഷയം. അതേസമയം ജി 7 ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സണെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.