ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

മുംബൈ: ഓസീസിനെതിരായ ആദ്യ ടി20യില്‍ മിന്നും ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ -141 (19.2 ഓവര്‍), ഇന്ത്യ - 142/1 (17.2 ഓവര്‍). നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ടൈറ്റസ് സാന്ദുവാണ് കളിയിലെ താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 33 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ ലീച്ച്ഫീല്‍ഡും (49 റണ്‍സ്), എല്ലിസ് പെറിയും (37 റണ്‍സ്) ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ടൈറ്റസ് സാധു നാലു വിക്കറ്റ് നേടി. ശ്രേയങ്ക പാട്ടില്‍, ദീപ്തി ശര്‍മ എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതം വീഴ്ത്തി സാധുവിന് മികച്ച പിന്തുണയേകി. രേണുക സിംഗ്, അമന്‍ജ്യോത് കോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി ഷഫാലി വര്‍മ 44 പന്തില്‍ നിന്ന് 64 റണ്‍സും സ്മൃതി മന്ധാന 54 റണ്‍സും നേടി. ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം വേണ്ടിയിരിക്കെ സിക്‌സ് അടിച്ചു വിജയിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനില്‍ മനോഹരമായൊരു ക്യാച്ചില്‍ അവസാനിച്ചത് ബൗളര്‍ക്ക് പോലും വിശ്വസിക്കാനായില്ല. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാം മല്‍സരം ഞായറാഴ്ച മുംബൈയില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.