'കായംകുളത്ത് മത്സരിച്ചപ്പോള്‍ കാലുവാരി'; നേതൃത്വത്തെ കുത്തി വീണ്ടും ജി. സുധാകരന്‍

 'കായംകുളത്ത് മത്സരിച്ചപ്പോള്‍ കാലുവാരി'; നേതൃത്വത്തെ കുത്തി വീണ്ടും ജി. സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി നേതൃത്വത്തെ വീണ്ടും പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. താന്‍ കായംകുളത്ത് മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്നും ശക്തി കേന്ദ്രങ്ങളില്‍ തനിക്ക് വോട്ട് കുറഞ്ഞെന്നുമാണ് അദേഹത്തിന്റെ ആരോപം. കായംകുളത്ത് സംഘടിപ്പിച്ച പി.എ ഹാരിസ് അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദേഹത്തിന്റെ പരസ്യ വിമര്‍ശനം.

'കായംകുളത്ത് മത്സരിച്ചപ്പോള്‍ തന്നെ ചിലര്‍ കാലുവാരി. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.കെ ചെല്ലപ്പന്‍ തനിക്കെതിരെ നിലകൊണ്ടു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പത്തിയൂരില്‍ വോട്ട് കുറഞ്ഞു. താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണം'- ജി. സുധാകരന്‍ പറഞ്ഞു.

ഇതാദ്യമായല്ല ജി. സുധാകരന്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യരാകുമ്പോഴാണ് പാര്‍ട്ടി വളരുന്നതെന്ന് സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നു. അഞ്ചാറ് പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകമോ. അങ്ങനെ കരുതുന്നത് തെറ്റാണ്. പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ക്ക് നമ്മള്‍ സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും. മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാന്‍ പറ്റമോ. കണ്ണൂരു പോലുള്ള അപൂര്‍വമായ മണ്ഡലങ്ങളില്‍ അങ്ങനെ ഉണ്ടായേക്കാം. ആലപ്പുഴയില്‍ എങ്ങും നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ആശയത്തിന് വേണ്ടി കാത്തിരിക്കുന്ന മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് നീ നിന്റെ പാട്ടിന് പോകാനും ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല. കോണ്‍ഗ്രസിലും ഒരുപാട് മൂല്യങ്ങളുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.