ഇരട്ട പൊലീസ് ഗറ്റപ്പില്‍ ടൊവിനോ തോമസ്; അന്വേഷിപ്പിന്‍ കണ്ടെത്തും പുതിയ പോസ്റ്റര്‍ എത്തി

ഇരട്ട പൊലീസ് ഗറ്റപ്പില്‍ ടൊവിനോ തോമസ്; അന്വേഷിപ്പിന്‍ കണ്ടെത്തും പുതിയ പോസ്റ്റര്‍ എത്തി

കൊച്ചി: ടൊവിനോ തോമസിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് ഗറ്റപ്പും പൊലീസ് വേഷത്തിലാണ്. പൊലീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധായകന്‍. തിയേറ്റര്‍ ഓഫ് ഡ്രീംസ് ഇന്‍ അസോസിയേഷന്‍ വിത്ത് സരിഗമയുടെ ബാനറില്‍ ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും കോര്‍ത്തിണക്കിയാണ് ഈ കഥാപാത്രത്തെ യൗവനത്തിന്റെ പ്രതീതിയായി അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും വിധത്തിലുള്ള മുഹൂര്‍ത്തങ്ങളോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രമാദമായ രണ്ട് മരണങ്ങളാണ് എസ്.ഐ ആനന്ദിന്റെ മുന്നിലുള്ളത്. ആ കേസിന്റെ  അന്വേഷണങ്ങള്‍ക്കിടയിലെ ദുരൂഹതകള്‍ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയില്‍ ഏറെ നിര്‍ണായകമാകുന്നു. സമീപകാലത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.

സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രന്‍സ് ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, കേട്ടയം നസീര്‍, അര്‍ത്ഥനാ ബിനു, ജയ്സ് ജോര്‍ജ്, അശ്വതി മനോഹരന്‍, റീനി ശരണ്യ എന്നിവര്‍ പ്രധാന താരങ്ങളാണ്.

ജിനു വി.ഏബ്രഹമിന്റെതാണ് തിരക്കഥ. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മയും സംഗീതം സന്തോഷ് നാരായണനുമാണ്. ഛായാഗ്രഹണം ഗൗതം ശങ്കര്‍, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈന്‍ സമീരാ സനീഷുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.