ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം; കരുതലോടെ കോണ്‍ഗ്രസ്

ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം; കരുതലോടെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തിയതി വരെ നീളുന്ന ചര്‍ച്ചകളില്‍ മുന്നണിയിലെ വിവിധ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളുമായും ദേശീയ നേതൃത്വം ധാരണയിലെത്തും.

പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

മുകള്‍ വാസ്‌നിക് കണ്‍വീനറും മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

രാജ്യത്തെ സംസ്ഥാനങ്ങള്‍ അഞ്ച് ക്ലസ്റ്ററുകള്‍ ആയി രൂപീകരിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ക്ലസ്റ്റര്‍ ചുമതലയുള്ള നേതാക്കളുമായും സഖ്യകക്ഷി പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടക്കും.

ഈ മാസം 15 നകം ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 265 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന രീതിയിലാണ് പാര്‍ട്ടിയുടെ ആഭ്യന്തര സമിതി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.