തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകർ ഇന്ന് ചർച്ച നടത്തും. നേരത്തെ തീരുമാനിച്ചിരുന്ന യോഗം ആണെങ്കിലും ജീവനക്കാർക്കെതിരെയുള്ള എംഡിയുടെ പരാമർശം വന്നതിനുശേഷം ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ചർച്ചക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.
ജീവനക്കാർക്കെതിരെയുള്ള എംഡിയുടെ പരാമർശത്തിനെതിരെ ഐഎൻടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ മൊത്തം ജീവനക്കാരെ അല്ല താൻ ആക്ഷേപിച്ചത് എന്ന് ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും ജീവനക്കാർ ഇതിൽ ഒട്ടും സംതൃപ്‌തരല്ല. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തൽ ശരിവെക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ചർച്ചകൾക്ക് മുൻപ് തന്നെ യൂണിയനുകളുടെ എതിർപ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും കെഎസ്ആർടിസി എംഡി വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണെന്നും ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത് എന്നും ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.