ചെന്നൈ: കൊറിയന്‍ ഗായക സംഘം ബിടിഎസിനെ കാണാന്‍ വീടു വിട്ടിറങ്ങിയ തമിഴ്നാട് കരൂര്‍ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികള്‍ കൊറിയയിലേക്ക് പോകാന്‍ ആദ്യം പദ്ധതിയിട്ടത് ഡിസംബറില്‍ എന്ന് റിപ്പോര്‍ട്ട്. ബിടിഎസ് സംഘത്തെ കാണാന്‍ 14000 രൂപയുമായാണ് 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയത്.
ട്രെയിന്‍ മാര്‍ഗം ഈറോഡില്‍ നിന്നും ചെന്നൈയില്‍ എത്തി അവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോയി കപ്പല്‍ മാര്‍ഗം ദക്ഷിണ കൊറിയയില്‍ എത്താനായിരുന്നു കുട്ടികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്ര തുടങ്ങിയതിന് ശേഷം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ എത്രയും വേഗം തിരികെ നാട്ടിലെത്തണമെന്നായി മൂവര്‍ സംഘത്തിന്.
വീടുവിട്ട കുട്ടികള്‍ ആദ്യം ചെന്നൈയിലാണ് എത്തിയത്. ഒരു ദിവസം അവിടെ താമസിച്ചെങ്കിലും ക്ഷീണം തോന്നി തുടങ്ങിയ ഇവര്‍ കൊറിയയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
തിരികെ നാട്ടിലേക്ക് പോകുന്നതിനായി വെല്ലൂര്‍ കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെയാണ് കൊറിയന്‍ യാത്രയുടെ വിവരങ്ങള്‍ പുറത്തുവന്നത്. വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ഇവര്‍ കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് മൂവരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി.
കുട്ടികളെ കണ്ട് സംശയം തോന്നിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബിടിഎസിനെ കാണാണ്‍ ഇറങ്ങി തിരിച്ചതാണെന്നുള്ള സത്യം ഇവര്‍ സമ്മതിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.