ചെറുപ്പം മുതൽ ശീലിച്ച കാര്യമായതിനാൽ തലയിണ ഒഴിവാക്കി കിടന്നുറങ്ങാൻ പലർക്കും സാധിക്കില്ല. എന്നാൽ തലയിണയില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി വളരെയധികം നല്ലതാണ്. തലയിണ ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇവയൊക്കെ…
ഇന്ന് നടുവേദന ഇല്ലാത്തവർ ചുരുക്കമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പും കിടപ്പുമെല്ലാം നടുവേദനയ്‌ക്കുള്ള കാരണമാണ്. ഇതിൽ ഏറ്റവും പ്രധാനം തെറ്റായ തലയിണ തിരഞ്ഞെടുക്കുന്നതാണ്. നട്ടെല്ലിന്റെ സ്വാഭാവിക വളവിന് എതിരായി പ്രവർത്തിക്കുന്ന തലയിണ ഉപയോഗിക്കുന്നത് വേദന വർദ്ധിക്കാൻ ഇടയാക്കുന്നു.
ഉറങ്ങുന്ന വേളയിൽ കഴുത്ത് കട്ടിലിന് സമാന്തരമായിരിക്കണം ഉണ്ടാകേണ്ടത്. എന്നാൽ തലയിണയിൽ തല വച്ച് ഉറങ്ങിയാൽ കഴുത്ത് മുകളിലേക്ക് തള്ളിയോ താഴേക്ക് കുനിഞ്ഞോ ആകാം വരിക. ഇത് കഴുത്തിന് വേദന ഉണ്ടാകാൻ കാരണമാകുന്നു.
തലയിണ വച്ച് ഉറങ്ങുമ്പോൾ ഒരു വശം ചരിഞ്ഞ് ഉറങ്ങുന്നവരാണ് മിക്കവരും. ഈ സമയം മുഖം തലയിണയിൽ അമർന്നാൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാം. ഒരു തലയിണ എന്നത് ബാക്ടീരിയകൾ നിരവധി ഉള്ള ഒന്നാണ്. ഇവ മുഖത്തേക്ക് കയറിയാൽ മുഖക്കുരുവിനും പാടുകൾക്കും കാരണമായേക്കാം. ദൈനംദിന ജോലികൾ ഏവരെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. ഇത് ഓരോരുത്തരുടെയും ശരീര ഘടനയെ അടിസ്ഥാനമാക്കിയിരിക്കുന്നു. തലയിണ ഇല്ലാതെ ഉറങ്ങിയാൽ അസ്ഥി വിന്യാസം മെച്ചപ്പെടുത്താൻ സഹായിക്കും.
നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത തലയിണയുടെ ഉപയോഗം സമ്മർദ്ദത്തിന് കാരണമാകും. ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും പകൽ സമയങ്ങളിൽ പ്രകോപിതരാകുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു. തലയിണയുടെ കവർ മാറ്റാതെ തുടർച്ചയായി ഉപയോഗിച്ചാൽ ഇത് അലർജി വർദ്ധിക്കാൻ ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.