സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ അല്‍മായ മുന്നേറ്റക്കാര്‍ തടഞ്ഞു; പൊലീസ് സംരക്ഷണയില്‍ ബലിയര്‍പ്പിച്ചു

സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ അല്‍മായ മുന്നേറ്റക്കാര്‍ തടഞ്ഞു;  പൊലീസ് സംരക്ഷണയില്‍ ബലിയര്‍പ്പിച്ചു

കൊച്ചി: കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസിസി പള്ളിയില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ ഏതാനും വിശ്വാസികള്‍ ചേര്‍ന്ന് തടഞ്ഞു വെച്ചു.

വികാരി ഫാ. ആന്റണി മാങ്കുറിയിലിനെയാണ് അല്‍മായ മുന്നേറ്റം സംഘടനക്കാര്‍ തടഞ്ഞത്. ഇവരുടെ ഉപരോധത്തെ തുടര്‍ന്ന് പോലിസ് സംരക്ഷണയിലാണ് കുര്‍ബാന അര്‍പ്പിച്ചത്.

ഇന്ന് രാവിലെയാണ് സിനഡ് കുര്‍ബാനക്കെതിരേ അല്‍മായ മുന്നേറ്റക്കാര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ വികാരിയുടെ മുറിയില്‍ കയറി പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ച് നേരത്തെ തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണയിലാണ് കുര്‍ബാനയര്‍പ്പിച്ചത്.

അല്‍മായ മുന്നേറ്റക്കാരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നാളെയും സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉപരോധം സൃഷ്ടിക്കുമെന്നാണ് അല്‍മായ മുന്നേറ്റം ഭാരവാഹികളുടെ ഭീഷണി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.