തരൂര്‍ ആളുകളുടെ മനസിനെ സ്വാധീനിച്ചു, ഇനി തോല്‍പ്പിക്കാനാവില്ല; ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍ വീണ്ടും

തരൂര്‍ ആളുകളുടെ മനസിനെ സ്വാധീനിച്ചു, ഇനി തോല്‍പ്പിക്കാനാവില്ല; ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍ വീണ്ടും

തിരുവനന്തപുരം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ എംപി ശശി തരൂരിന് കഴിഞ്ഞുവെന്നും അടുത്ത കാലത്തൊന്നും ഇവിടെ മറ്റാര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നുമുള്ള ഒ രാജഗോപാലിന്റെ പ്രസ്താവനയാണ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുന്നത്.

തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍വെച്ച് ഡോ എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ശശി തരൂരിന് സമ്മാനിക്കുന്നതിനിടെയിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.

ബിജെപിയുടെ പട്ടികയിലുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇവിടെ ഏറെ പ്രതീക്ഷയര്‍പ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരുന്നതിന് ഇടയിലാണ് ഒ രാജഗോപാലിന്റെ വിവാദ പ്രതികരണം.

ശശി തരൂര്‍ എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സരോദ് സംഗീതജ്ഞന്‍ അംജദ് അലി ഖാനുള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയില്‍ പങ്കെടുത്ത ഒ രാജഗോപാല്‍ സര്‍ക്കാരിനെ പുകഴ്ത്തിയും ബിജെപിയെ വെട്ടിലാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.