വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം കുവൈറ്റില്‍ അറസ്റ്റില്‍; ഇടാക്കിയിരുന്നത് 4,000 കുവൈറ്റ് ദിനാര്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം കുവൈറ്റില്‍ അറസ്റ്റില്‍; ഇടാക്കിയിരുന്നത് 4,000 കുവൈറ്റ് ദിനാര്‍

കുവൈറ്റ് സിറ്റി: വിവിധ ആവശ്യങ്ങള്‍ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയ സംഘം പിടിയില്‍. പൂര്‍ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തത്.

4,000 കുവൈറ്റ് ദിനാര്‍ വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയിരുന്നത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. പിടികൂടിയ പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി കൈമാറിയതായി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.