കലോല്‍സവ ജേതാവിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; അപകടം ട്രെയിനില്‍ തിരിച്ചു വരുന്നതിനിടെ പരുക്കേറ്റ്

കലോല്‍സവ ജേതാവിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; അപകടം ട്രെയിനില്‍ തിരിച്ചു വരുന്നതിനിടെ പരുക്കേറ്റ്

കൊച്ചി: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത് ട്രെയിനില്‍ തിരിച്ചു വരുന്നതിനിടെ പരുക്കേറ്റ പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് റൈസലിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ് നല്‍കി.

വട്ടപ്പാട്ട് മത്സരത്തിന് ശേഷം ഞായര്‍ പുലര്‍ച്ചെ ഒന്നരയ്ക്കുള്ള ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഫൈസലിന്റെ കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങുകയായിരുന്നു.

കൊച്ചി സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫൈസലിന്റെ ഇടതുകാലിന്റെ തള്ളവിരല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി. വലതുകാലിന്റെ നാല് വിരലുകള്‍ക്ക് കൂടി അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇതില്‍ രണ്ട് വിരലുകളുടെ പരുക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.