കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചതെങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്.
സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി. എന്നാൽ തിരുവനന്തപുരത്ത് ഇത് യഥാക്രമം 86.98 രൂപയും 81 രൂപയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും. ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.