ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍; പിടിയിലാകുന്നത് 13 വര്‍ഷത്തിന് ശേഷം

ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍; പിടിയിലാകുന്നത് 13 വര്‍ഷത്തിന് ശേഷം

കൊച്ചി: ചോദ്യ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഇയാള്‍ ഒളിവില്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെ കോടതിയില്‍ പ്രതിയെ ഹാജരാക്കുമെന്നാണ് സൂചന.

ചോദ്യ പേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈകള്‍ താലിബാന്‍ രീതിയില്‍ വെട്ടിമാറ്റിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുഖ്യപ്രതികളായ സജില്‍, എം.കെ നാസര്‍, നജീബ് എന്നിവര്‍ക്ക് കൊച്ചിയിലെ എന്‍ഐഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്‍പത്, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും വിധിച്ചിരുന്നു.

ടി.ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2,85000 രൂപ പിഴ നല്‍കണമെന്നും അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴയായി നല്‍കാനുമായിരുന്നു വിധി. കേസില്‍ ആകെ 54 പ്രതികളാണ് ഉണ്ടായിരുന്നത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്നു ടി.ജെ ജോസഫ്. 2010 മാര്‍ച്ച് 23 ന് രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.