തിരുവനന്തപുരം: നാല് തവണ ജയിച്ചവര്‍ക്കും രണ്ടു തവണ തോറ്റവര്‍ക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇളവു നല്‍കും.
എം.പിമാരെ മത്സരിപ്പിക്കില്ല. എന്നാല്‍ സ്വന്തം ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേര് എം.പി മാര്‍ക്ക് നിര്‍ദേശിക്കാം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാക്കുന്ന മാനദണ്ഡങ്ങളിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവര്‍ക്ക് മുന്തിയ പരിഗണന നല്‍കണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കണം. യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായി പ്രാധിനിത്യം ഉറപ്പുവരുത്തണമെന്നും മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ബഡ്ജറ്റ് സമ്മേളനത്തിനെത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുമായി രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.