വിവിധ സേവനങ്ങൾ ഒരു കുടകീഴിൽ; സ്മാർട്ട് സെന്റർ ആരംഭിച്ച് കുവെെറ്റ് ആദ്യന്തര മന്ത്രാലയം

വിവിധ സേവനങ്ങൾ ഒരു കുടകീഴിൽ; സ്മാർട്ട് സെന്റർ ആരംഭിച്ച് കുവെെറ്റ് ആദ്യന്തര മന്ത്രാലയം

കുവെെറ്റ് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് സമാർട്ട് സെന്റർ ആരംഭിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ പാസ്‌പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സേവനങ്ങൾക്കായി കുവെെറ്റ് പൗരൻമാർക്ക് പല സ്ഥലങ്ങളിലായി ഓടി നടക്കേണ്ടി വരില്ല. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സിവിൽ ഐ.ഡി എന്നിവയെല്ലാം ലഭിക്കുന്നതിന് വേണ്ടി സ്മാർട്ട് സെന്‍റർ വഴി സാധിക്കും. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷനില്‍ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും സവനങ്ങളും ഇവിടെ ലഭ്യമാകും.

പരീക്ഷണ ഘട്ടമെന്ന നിലയിലാണ് കേന്ദ്രം ഇപ്പോൾ കുവെെറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിൽ വിജയിച്ചാൽ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് സെന്‍ററുകള്‍ വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.