മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടിയ യുവാക്കളുമായി വാക്കുതര്‍ക്കം; തമിഴ്‌നാട് ബിജെപി പ്രസിഡന്റിനെതിരെ കേസ്

മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടിയ യുവാക്കളുമായി വാക്കുതര്‍ക്കം; തമിഴ്‌നാട് ബിജെപി പ്രസിഡന്റിനെതിരെ കേസ്

ചെന്നൈ: കത്തോലിക്കാ പള്ളിയില്‍ യുവാക്കളുമായി വാക്കേറ്റം നടത്തിയ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലാണ് ബിജെപി അധ്യക്ഷന്‍ യുവാക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ധര്‍മപുരി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

എന്‍ മണ്‍ എന്‍ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദര്‍ശിക്കാനെത്തി. ഇതിനിടെ മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടി യുവാക്കള്‍ അണ്ണാമലൈയെ തടയുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുന്നുണ്ട്.

പൊലീസ് സ്ഥലത്തെത്തി യുവാക്കളെ നീക്കം ചെയ്യുകയും ബിജെപി അധ്യക്ഷന് പള്ളിയില്‍ പ്രവേശിക്കാനുംള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. മത സ്പര്‍ദ്ധ ഉണ്ടാക്കാനുള്ള ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.