വാക്സിനെടുത്താലും പരിശോധനയും ടെസ്റ്റും നിർബന്ധമാക്കി അബുദാബി

വാക്സിനെടുത്താലും പരിശോധനയും ടെസ്റ്റും നിർബന്ധമാക്കി അബുദാബി

അബുദാബി: കോവിഡ് വാക്സിന്‍ എടുത്തവർക്കും ഇളവ് ലഭിക്കണമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ദേശിയ അത്യാഹിത ദുരന്ത നിവാരണസമിതിയും ആരോഗ്യവകുപ്പും അറിയിച്ചു. വാക്സിന്‍ എടുത്തവർക്കും പരീക്ഷണത്തിന്റെ ഭാഗമായവർക്കുമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് പിസിആർ പരിശോധന നടത്തേണ്ടത്. ഇതില്‍ നെഗറ്റീവ് ആകണം. ഇതിന് ഏഴ് ദിവസമാണ് കാലാവധി. ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാണെങ്കില്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഇ എന്ന അക്ഷരം വരും. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞ് വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം. നെഗറ്റീവാണെങ്കില്‍ വീണ്ടും ഇ തെളിയും. വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവരുടെ അൽഹൊസൻ ആപ്പിൽ സ്വർണനിറമുളള സ്റ്റാർ ആണ് ഉണ്ടാവുക.

ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നുളളവർക്ക് വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റുണ്ട്. ആറ് ദിവസത്തിന് ശേഷം വീണ്ടും പിസിആർ ടെസ്റ്റ് നടത്തുകയും വേണം. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുളള ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുളളവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ വേണം. പിസിആർ ടെസ്റ്റ് റിസല്‍റ്റും നിർബന്ധം. എട്ടാം ദിവസം വീണ്ടും പിസിആർ എടുക്കുകയും വേണം. കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കം പുലർത്തിയവർ അഞ്ച് ദിവസം നിർബന്ധിത ക്വാറന്‍റീനില്‍ കഴിയണം. നാലാം ദിവസം പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.