മാർ തോമാ സ്ലീഹാ കത്തിഡ്രൽ ദേവാലയത്തിന് പുതിയ അൽമായ സാരഥ്യം

മാർ തോമാ സ്ലീഹാ കത്തിഡ്രൽ ദേവാലയത്തിന് പുതിയ അൽമായ സാരഥ്യം

ചിക്കാഗോ : ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ സീറോ മലബാർ ഇടവക ദൈവലായത്തിൽ 2024 _2025 കലാഘട്ടത്തിലേക്കുള്ള പുതിയ കൈക്കാരന്മാരും പാരിഷ് കൗൺസിൽ അഗംങ്ങളും ചുമതലയേറ്റു. ഡിസംബർ 31 ന് രാവിലെ 10 ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ശേഷം അനേകം ദൈവജനങ്ങളെ സാക്ഷിയാക്കി ചിക്കാഗോ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. രുപതാ വികാരി ജനറലും ഇടവക വികാരിയുമായ ഫാദർ തോമസ് കടുകപ്പിള്ളിയും ഫാദർ ജോൺസൺ കോവൂരും പങ്കെടുത്തു.

ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവും കത്തിഡ്രൽ ദൈവലായത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനമികവും നേതൃത്വ കഴിവും തെളിയിച്ച ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ് എന്നിവരാണ് പുതിയ കൈക്കരന്മാർ. ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് എന്നിവരാണ് പുതിയ യൂത്ത് കോഡിനേറ്റർമാർ.



1500 ൽ പരം കുടുംബങ്ങളുള്ള കത്തിഡ്രൽ ഇടവകയെ 13 വാർഡുകളാക്കി തിരിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ നിന്നും ഭക്ത സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ചേർന്നതാണ് പാരിഷ് കൗൺസിൽ. സ്ഥാനമൊഴിയുന്ന എല്ലാ പാരിഷ് കൗൺസിൽ അംഗങ്ങൾക്കും കൈക്കരന്മാരായ ജോണി വടക്കുംച്ചേരി, പോൾ വടകര, രാജി മാത്യു, ഷെനി പോൾ, ബ്രയാൻ കുഞ്ചറിയ, ഡീനാ പുത്തൻപുരയ്ക്കൽ എന്നിവർക്ക് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ഫാദർ തോമസ് കടുകപ്പിള്ളിയും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ മംഗളങ്ങൾ നേരുകയും ചെയ്തു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.