എം ടിയുടെ വിമര്‍ശനം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദേശിച്ചല്ലെന്ന വിചിത്ര വാദവുമായി ദേശാഭിമാനി

എം ടിയുടെ വിമര്‍ശനം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദേശിച്ചല്ലെന്ന വിചിത്ര വാദവുമായി ദേശാഭിമാനി

കോഴിക്കോട്: എം. ടി വാസുദേവന്‍ നായരുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദേശിച്ചല്ലെന്ന വിചിത്ര വാദവുമായി പാര്‍ട്ടി മുഖപ്രത്രമായ ദേശാഭിമാനി. വിവാദ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദേശിച്ച് അല്ലെന്ന് എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വിശദീകരിക്കുന്നത്. വിവാദത്തില്‍ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ രാഷ്ട്രീയ വിമര്‍ശനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും എംടി തുറന്നടിക്കുകയായിരുന്നു. കൂടാതെ തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും അദേഹം പറഞ്ഞു.

സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയന്‍ സമീപത്തിരിക്കെയായിരുന്നു എംടിയുടെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.