കെ- സ്മാര്‍ട്ട് സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും

കെ- സ്മാര്‍ട്ട് സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും നല്‍കാനായി പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിന് പുറമെയാണിത്. തദ്ദേശ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്.

അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതിനായുള്ള പരിശീലനം നല്‍കി. നിലവില്‍ 33,000 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16,000 പേര്‍ മൊബൈല്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.