അജ്‌മാൻ: ജർഫ് ഫുട്ബോൾ ലവേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ ജർഫ് ഫുട്ബോൾ ലീഗ് സീസൺ വൺ ടൂർണമെന്റിൽ ദുബായ് മത്രൂഷി ടൈഗേഴ്‌സ് ചാമ്പ്യന്മാരായി. ഫൈനലിൽ ജർഫ് അൽ മദീനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മത്രൂഷി ടൈഗേഴ്‌സ് ജേതാക്കളായത്.
മത്രൂഷി ടൈഗേഴ്‌സിലെ മുഫീദ് ഫൈനലിലെ മികച്ച താരമായും റിസ്‌വാൻ ടൂർണമെന്റിലെ മികച്ച താരമായും ഷബീർ അഹമ്മദ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. സൂർപ്പിൽ എഫ് സി ടീം മാനേജർ ഷിഹാബ് ട്രോഫികൾ സമ്മാനിച്ചു.ചാമ്പ്യന്മാർക്ക് വേണ്ടി നായകൻ ഫർഷാദ് എ സി ട്രോഫി ഏറ്റുവാങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.