റബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പാക്കണം: കേരള കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

റബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പാക്കണം: കേരള കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഒരു കിലോ റബറിന് 250 രൂപ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ ചെയര്‍മാന്‍ ജോസ് .കെ മാണി എംപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കേരളത്തിലെ 12 ലക്ഷം ചെറുകിട റബര്‍ കര്‍ഷകരും അഞ്ച് ലക്ഷം റബര്‍ ടാപ്പിങ് തൊഴിലാളികളും ആയിരകണക്കിന് ചെറുകിട റബര്‍ വ്യാപാരികളും റബര്‍ വിലയിടിന് മൂലം ദുരിതത്തിലാണ്. റബര്‍ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും. കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ നടത്തി റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു.

നിലവിലെ നിയമ പ്രകാരം റബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ കൊടുക്കുവാന്‍ വ്യവസ്ഥയില്ല. പുതിയ നിയമത്തില്‍ റബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിയമ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്‍കണമെന്നും ന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ജോസ്.കെ മാണി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ എംപി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവരും ജോസ്.കെ മാണിക്കൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.