മോൺസിഞ്ഞോർ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ വിജയപുരം രൂപതയുടെ സഹായ മെത്രാൻ

മോൺസിഞ്ഞോർ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ വിജയപുരം രൂപതയുടെ സഹായ മെത്രാൻ

വിജയപുരം: കേരളത്തിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ രൂപതയായ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിലിനെ ഫ്രാൻസിസ് മാർ‌പാപ്പ നിയമിച്ചു. അഞ്ച് വർഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്‌തുവരികയായിരുന്നു മോൺസിഞ്ഞോർ മഠത്തിപ്പറമ്പിൽ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിലിൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പരിശീലനം നടത്തി.

1996 ഡിസംബർ 27ന് ബിഷപ്പ് പീറ്റർ തുരുത്തിക്കോണം പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. മൂന്നാർ മൗണ്ട് കാർമൽ ഇടവകയിൽ സഹ വികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂർ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളിൽ വികാരിയായും ഇടുക്കി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിന് ശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയിൽ 2006 മുതൽ 2017 വരെ സേവനം ചെയ്തു.

കോട്ടയം, ഇടുക്കി ജില്ലകൾ മുഴുവനായും, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.