ലോകത്തെ ഏറ്റവും മികച്ച നാല് ഭക്ഷണക്രമങ്ങള്‍ പരിചയപ്പെടാം

ലോകത്തെ ഏറ്റവും മികച്ച നാല് ഭക്ഷണക്രമങ്ങള്‍ പരിചയപ്പെടാം

മികച്ച ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുന്നതിനും ശാരീരിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. പക്ഷെ ഏറ്റവും വലിയ വെല്ലുവിളി ഉത്തമമായ ഭക്ഷണരീതി ഏതെന്ന് തിരഞ്ഞെടുക്കുന്നതാണ്. വിവിധ തരം ഭക്ഷണ ക്രമീകരണങ്ങളില്‍ ഏറ്റവും നല്ല നാല് രീതികള്‍ പരിചയപ്പെടാം.
വെജിറ്റേറിയന്‍ ഡയറ്റ്:

ഏറ്റവും മികച്ച ഭക്ഷണ ശീലമാണിത്. സുരക്ഷിതമായ ആഹാര ക്രമീകരണമാണ് സസ്യാഹാര രീതി. ഇതില്‍ തന്നെ മുട്ടയും പാല്‍ ഉല്‍പന്നങ്ങളും കഴിക്കുന്നവരുമുണ്ട്.

പ്രയോജനങ്ങള്‍:

1. പ്രമേഹത്തിനുള്ള സാധ്യത 35% കുറയ്ക്കും.
2. ശരീരത്തിന് സുരക്ഷിതം
3. ഹൃദയാരോഗ്യം

ഡാഷ് ഡയറ്റ്:-

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭക്ഷണക്രമമാണ് ഡാഷ് (Dietary Approaches to Stop Hypertension) ഡയറ്റ്. ആഹാരത്തില്‍ കുറഞ്ഞ അളവിലാണ് ഉപ്പ് പ്രയോഗിക്കുക. ചീത്ത കൊഴുപ്പുകള്‍ (LDL cholesterol) ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയമുള്ള രീതിയാണിത്.

പ്രയോജനങ്ങള്‍:

1.രക്ത സമ്മര്‍ദം കുറയ്ക്കുന്നു.
2.ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് കുറയുന്നു.

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം:

ഒരേ സമയം ആന്റി ഓക്സിഡന്റും ആന്റി ഇന്‍ഫ്ളമേറ്ററിയുമായ പദാര്‍ത്ഥങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മീന്‍ എന്നിവ അടങ്ങിയ സമീകൃതമായ ഭക്ഷണക്രമമാണിത്. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണക്രമമാണ്.

പ്രയോജനങ്ങള്‍:

1.ആയുര്‍ദൈര്‍ഖ്യം വര്‍ധിപ്പിക്കുന്നു.
2. രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

ഫ്ളക്സിറ്റേറിയന്‍ ഡയറ്റ്:-

മാംസാഹാരം പരമാവധി കുറച്ചുകൊണ്ടുള്ള ഭക്ഷണക്രമമാണിത്. സസ്യാഹാരമാണ് ഇതില്‍ പ്രധാനം. പാല്‍ ഉല്‍പന്നങ്ങളും മുട്ടയും വല്ലപ്പോഴും കഴിക്കാവുന്നതാണ്. ചെറിയ അളവില്‍ മാംസവും ഉള്‍പ്പെടുത്താം.

പ്രയോജനങ്ങള്‍:

1. ശരീരഭാരം ക്രമപ്പെടുത്തുന്നതിന് ഇത് സഹായിക്കും.
2. ഹൃദ്രോഗത്തെയും പ്രമേഹത്തെയും ചെറുക്കും.

മൈന്‍ഡ് ഡയറ്റ്:

മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഡാഷ് ഡയറ്റും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് മൈന്‍ഡ് ഡയറ്റ് (Mediterranean-DASH Intervention for Neurodegenerative Delay).

പ്രയോജനങ്ങള്‍:

1. പ്രായം കൂടുന്നതിന് അനുസരിച്ച് ബുദ്ധി കുറയുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു
2. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.