ബെംഗളൂരു: 2013ല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേര് സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത സച്ചിന്‍ എന്ന സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒരിക്കല്‍ കൂടി പാഡണിയുന്നു. 13 വര്‍ഷത്തിന് ശേഷം സച്ചിന്റെ ബാറ്റിംഗ് കാണുവാന്‍ ആരാധകര്‍ക്ക് ഒരിക്കല്‍ കൂടെ അവസരം ഒരുങ്ങുകയാണ്.
വണ്‍ വേള്‍ഡ് വണ്‍ ഫാമിലി ക്രിക്കറ്റ് കപ്പിലാണ് സച്ചിന്‍ ബാറ്റേന്തുക. സച്ചിനൊപ്പം മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ് രാജ് സിംഗും കളിക്കുന്നുണ്ട്. ബെംഗളൂരുവിലെ സായ് കൃഷ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജനുവരി 18ന് നടക്കുന്ന മല്‍സരത്തിന് സാക്ഷികളാകാന്‍ 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ടീമിലെ ചിലരും എത്തും.
ഒരു ലോകം, ഒരു കുടുംബം (വണ്‍വേള്‍ഡ് വണ്‍ ഫാമിലി) എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഈ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ളവരെ ഒന്നിപ്പിക്കാനുള്ള ക്രിക്കറ്റിന്റെ കഴിവാണ് ഇത്തരമൊരു മാച്ച് സംഘടിപ്പിക്കുന്നതിന് പിന്നില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.