കാലാവസ്ഥാ നിരീക്ഷണത്തില്‍ പുതിയ ദൗത്യവുമായി ഐഎസ്ആര്‍ഒ; ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപണം ഉടന്‍

കാലാവസ്ഥാ നിരീക്ഷണത്തില്‍ പുതിയ ദൗത്യവുമായി ഐഎസ്ആര്‍ഒ; ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപണം ഉടന്‍

തിരുവനന്തപുരം; കാലാവസ്ഥാ നിരീക്ഷണത്തില്‍ പുതിയ ദൗത്യവുമായി ഐഎസ്ആര്‍ഒ. ഇതിനായി ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇന്‍സാറ്റ് 3 ഡിഎസ് ഫെബ്രുവരിയില്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

നിലവില്‍ ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന ഘട്ടത്തിലാണ്. മുഴുവന്‍ ഘട്ടങ്ങളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കുന്നതോടെ പുതുചരിത്രം കുറിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ് കുതിച്ചുയരും.

ജിഎസ്എല്‍വിയുടെ ചിറകിലേറിയാണ് ഇന്‍സാറ്റ് 3 ഡിഎസിന്റെ വിക്ഷേപണം നടക്കുന്നത്. കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പരയില്‍പ്പെട്ടതാണ് ഇന്‍സാറ്റ് 3 ഡിഎസ്. അതിനാല്‍ ഇവ കാലാവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് കൈമാറും.

ഇന്ത്യന്‍ കാലാവസ്ഥ സംഘടനയും ഐഎസ്ആര്‍ഒയും സംയുക്തമായി സഹകരിച്ചാണ് ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്എല്‍വിയില്‍ നിന്ന് വിക്ഷേപണം നടത്തുന്നത്. ഇന്‍സാറ്റ് 3 ഡി, ഇന്‍സാറ്റ് 3ഡിആര്‍ എന്നിവ ഇതിനോടകം ഭ്രമണ പഥത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.