നേരിനെ നേരായി അംഗീകരിച്ച് പ്രേക്ഷകര്‍; വീണ്ടും 100 കോടി ക്ലബിലെത്തി മോഹന്‍ലാല്‍ ചിത്രം

നേരിനെ നേരായി അംഗീകരിച്ച് പ്രേക്ഷകര്‍; വീണ്ടും 100 കോടി ക്ലബിലെത്തി മോഹന്‍ലാല്‍ ചിത്രം

കൊച്ചി: എന്നും മലയാളികള്‍ക്ക് വിസ്മയം തീര്‍ക്കുന്ന ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് 100 കോടി ക്ലബിലെത്തി. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വല്‍ത് മാന്‍, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു നേര്.

ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് നേര് റിലീസ് ചെയ്തത്. മൂന്നാമത്തെ നൂറ് കോടിയുടെ ചരിത്രമാണ് നേരിലൂടെ മലയാളത്തിന് സ്വന്തമായത്. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്ത് ഏതാണ്ട് 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ നേട്ടം ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആശിര്‍വാദ് സിനിമാസ് നേരിട്ടായിരുന്നു വിദേശത്ത് ഈ ചിത്രം റിലീസ് ചെയ്ത്. ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഷ് ജോ ആന്റണിയും ചേര്‍ന്ന് മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടി ചിത്രം നിര്‍മിക്കുവാന്‍ തീരമാനിച്ചിട്ടുണ്ട്.

കോടതി മുറിയിലെ സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെയായിരുന്നു കഥ മുന്നോട്ട് നീങ്ങിയത്. ജീത്തു ജോസഫിന് ഒപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മോഹന്‍ലാലിനൊപ്പം സിദ്ധിഖ്, പ്രിയാമണി, അനശ്വര രാജന്‍, ശാന്തി മായാദേവി, ജഗദീഷ്, ഗണേഷ് കുമാര്‍, നന്ദു,അദിതി രവി, ശ്രീധന്യ, രശ്മി അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

കാഴ്ചാ പരിമിതി ഉള്ളവര്‍ അനുഭവിക്കുന്ന അവസ്ഥയാണ് ചിത്രത്തിലൂടെ തുറന്നുകാട്ടിയത്. കണ്ണ് മൂടി നില്‍ക്കുന്ന നീതി ദേവത അന്ധയായ നായികയ്ക്ക് നീതി നേടി കൊടുക്കുന്നതാണ് കഥയുടെ ഇതിവ്യത്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.