ടെല്‍ അവീവ്: തടവിലാക്കിയ മൂന്ന് ഇസ്രയേലി ബന്ദികളുടെ വിഡിയോ പുറത്തുവിട്ട് ഹമാസ് ഭീകരര്‍. ഇവരുടെ ഭാവി എന്താകുമെന്ന് നാളെ പറയാമെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഹമാസ് പുറത്തുവിട്ടത്.
നോവ അര്‍ഗമണി (26), യോസി ഷരാബി (53), ഇറ്റായ് സ്വിര്‌സ്‌കി (38) എന്നിവരാണ് വിഡിയോയില്‍ ഉള്ളത്. യുദ്ധം അവസാനിപ്പിക്കൂ, ഞങ്ങളെ മോചിപ്പിക്കൂ എന്ന് ഇവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അഭ്യര്‍ഥിക്കുന്നുണ്ട്.
അതേ സമയം, വിഡിയോ എന്ന് എടുത്തതാണെന്നോ എവിടുന്ന് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല. ബന്ദികളെ ഭീഷണിപ്പെടുത്തി സംസാരിപ്പിച്ചതാണോയെന്നും സംശയമുണ്ട്.
ഇവരുടെ ഭാവി നാളെ നിങ്ങളെ അറിയിക്കാം എന്ന് അറബിയിലും ഇംഗ്ലീഷിലുമുള്ള അടിക്കുറിപ്പോടെയാണ് 30 സെക്കന്‍ഡ് നീളമുള്ള വിഡിയോ അവസാനിക്കുന്നത്. പുതിയ വിഡിയോയെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബന്ദികളുടെ വിഡിയോ പുറത്തുവിട്ട് ഹമാസ് ഭീകരര്‍ നടത്തുന്നത് മാനസികമായി സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണെന്നും മറ്റൊരു യുദ്ധതന്ത്രം മാത്രമാണെന്നും ഇസ്രയേല്‍ ആരോപിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് നടന്ന ഇസ്രയേല്‍ ഭീകരാക്രമണത്തിന്റെ 100-ാം ദിവസമായ കഴിഞ്ഞ ഞായറാഴ്ച അനുസ്മരണ പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. സംഗീത പരിപാടിക്കിടെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരര്‍ 240 പേരെയാണ് അന്ന് ബന്ദികളായി തട്ടിക്കൊണ്ടുപോയത്.
ഇസ്രയേല്‍ തടവിലാക്കിയിരുന്ന പാലസ്തീന്‍കാരുടെ മോചനത്തിന് പകരമായി ഇവരില്‍ 100 ഓളം ആള്‍ക്കാരെ ഹമാസ് സ്വതന്ത്രരാക്കിയിരുന്നു. ഇനിയും 132 ബന്ദികള്‍ ഹമാസിന്റെ തടവിലുണ്ടെന്നും ഇവരില്‍ 25 പേര്‍ മരിച്ചുവെന്നുമാണ് ഇസ്രയേലിന്റെ കണക്ക്. ഇനിയും 107 പേര്‍ ജീവനോടെ ഹമാസ് ഭീകരരുടെ പക്കലുണ്ടെന്നാണ് ഇസ്രേയേല്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.